പിഎഫ് അക്കൗണ്ട് ബാലന്സ്് അറിയണോ..ഇതാണ് സ്റ്റെപ്സ്
ഇപിഎഫ്ഒ അക്കൗണ്ടുകളിലേക്കുള്ള പലിശ ക്രെഡിറ്റ് ഈ വര്‍ഷം ആദ്യം ലഭിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിവര്‍ഷം 8.5 ശതമാനം പലിശ നല്‍കുമെന്ന് ഇപിഎഫ്ഒ അടുത്തിടെ പ്രസ്താവിച്ചിരുന്നു.
രാജ്യത്തെ എല്ലാ ജീവനക്കാര്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ഒരു അക്കൗണ്ട് ഉണ്ട്. റിട്ടയര്‍മെന്റിന് ശേഷം വരുമാന സ്രോതസ്സായി വര്‍ത്തിക്കുന്നതാണിത്. എല്ലാ മാസവും, ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുക കുറയ്ക്കുകയും അത് അവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് പിഎഫ് ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. പല തരത്തില്‍ ബാലന്‍സ് പരിശോധിക്കാന്‍ കഴിയും.
വെബ്‌സൈറ്റ് വഴി പിഎഫ് ബാലന്‍സ് പരിശോധിക്കുന്ന രീതി ഇതാണ്. ്
ംww.epfindia.gov.in-ല്‍ ലോഗിന്‍ ചെയ്ത് 'Our Services' എന്നതിന് താഴെയുള്ള ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് 'For Employees' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
'Services' വിഭാഗത്തിന് കീഴില്‍, 'Member Passbook്' തിരഞ്ഞെടുക്കുക, അവിടെ നിങ്ങളുടെ പാസ്ബുക്ക് കാണുന്നതിന് നിങ്ങളുടെ യുഎഎന്‍ നമ്പറും പാസ്വേഡും നല്‍കണം.
ഈ സേവനത്തിന് ഒരു സജീവമാക്കിയ UAN ആവശ്യമാണ്, നിങ്ങളുടെ തൊഴില്‍ ദാതാവ് നിങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ സജീവമാക്കിയിട്ടില്ലെങ്കില്‍ അത് ലഭ്യമാകില്ല.
നിങ്ങള്‍ക്ക് UAN ഇല്ലെങ്കില്‍, epfoservices.in/epfo/ എന്നതിലേക്ക് പോയി നിങ്ങളുടെ ഓഫീസ് ലിങ്കിലേക്ക് പോകുന്നതിന് മുമ്പ് സംസ്ഥാനം തിരഞ്ഞെടുക്കുക.
നിങ്ങളുടെ PF അക്കൗണ്ട് നമ്പര്‍, പേര്, രജിസ്റ്റര്‍ ചെയ്ത സെല്‍ഫോണ്‍ നമ്പര്‍ എന്നിവ നല്‍കിയ ശേഷം 'Submit' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പിഎഫ് ബാലന്‍സ് ആക്‌സസ് ചെയ്യാവുന്നതാണ്.
എസ്എംഎസ് വഴി പിഎഫ് ബാലന്‍സ് പരിശോധിക്കുന്നത് എങ്ങനെയെന്നത് ഇതാ:
രജിസ്റ്റര്‍ ചെയ്ത UAN-കളുള്ള EPFO അംഗങ്ങള്‍ക്ക് അവരുടെ ഏറ്റവും പുതിയ സംഭാവനകളെയും പ്രൊവിഡന്റ് ഫണ്ട് ബാലന്‍സിനെയും കുറിച്ചുള്ള വിവരങ്ങള്‍ SMS വഴി സ്വീകരിക്കാന്‍ കഴിയും. ഇതിനായി, അവര്‍ 7738299899 എന്ന നമ്പറിലേക്ക് 'EPFOHO UAN ENG' എന്ന വാചകം അയച്ചാല്‍ മതി.